Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Opposition

Kannur

രാ​ഷ്‌​ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടു​ക​ട പൂ​ട്ടി​ച്ച​താ​യി പ​രാ​തി

ഇ​രി​ട്ടി: രാ​ഷ്‌​ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ നി​ർ​ധ​ന കു​ടും​ബം ന​ട​ത്തു​ന്ന ത​ട്ടു​ക​ട ഇ​രി​ട്ടി ന​ഗ​ര​സ​ഭ പൂ​ട്ടി​ച്ച​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​രി​ട്ടി കീ​ഴൂ​ർ​കു​ന്നി​ൽ ചാ​യ​ക്ക​ട എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ ത​ട്ടു​ക​ട​യാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൂ​ട്ടി​ച്ച​ത്. ത​ട്ടു​ക​ട തു​ട​ങ്ങു​ന്ന​തി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചാ​ണ് ക​ട തു​ട​ങ്ങി​യ​തെ​ന്നും, എ​ന്നാ​ൽ ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കാ​ര​ണ​ത്താ​ലാ​ണ് ക​ട പൂ​ട്ടി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

കീ​ഴൂ​രി​ലെ കൊ​ല്ലം​പ​റ​മ്പി​ൽ ഷാ​ജി​യാ​ണ് സ്വ​ന്തം സ്ഥാ​പ​ന​ത്തോ​ട് ചേ​ർ​ന്ന് ത​ട്ടു​ക​ട തു​ട​ങ്ങി​യ​ത്. ഏ​ഴു​ദി​വ​സം പ്ര​വ​ർ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് ക​ട പൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ലോ​ണെ​ടു​ത്താ​ണ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ക​ട തു​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ​ക്കെ​തി​രെ​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, പി.​കെ. ജ​നാ​ർ​ദ​ന​ൻ, കെ.​പി. ഷാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up